Sunday, October 24, 2010

വിയോഗങ്ങളെ വിവാദങ്ങളാക്കുന്നവരോട്‌ ....



എല്ലാം വിവാദമാക്കുകയും സിപിഐ എമ്മിനെതിരാക്കുകയും ചെയ്യുന്ന താല്‍പ്പര്യങ്ങളും ശക്തികളും തന്നെയാണ് കവി അയ്യപ്പന്‍റെ സംസ്കാരവും ഇപ്പോള്‍ വിവാദമാക്കുന്നതിനു ശ്രമിക്കുന്നത്.ഒരാള്‍ മരിച്ചാല്‍ സംസ്കരിക്കുക ബന്ധുക്കളും സുഹ്രുത്തുക്കളും കൂടിയാണല്ലൊ .സര്‍ക്കാര്‍ അയാള്‍ക്കു അര്‍ഹിക്കുന്ന ആദരവും ബഹുമനവും നല്‍കി അതിനു സൗകര്യമൊരുക്കുകയാണ് ചെയ്യേന്‍ടത്.ബന്ധുക്കളുടെയും കുട്ടുകാരുടേയും അഭിപ്രായം മാനിച്ച് സാംസ്കാരത്തിന്‍റേ തിയതി ഒരു ദിവസം നീട്ടിയാല്‍ ഇത്രയധികം വിവാദമാക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.കൂടുതല്‍ ആളുകള്‍ക്കു കേരളത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും എത്തിച്ചേരാന്‍ പാകത്തില്‍ ഒരു ദിവസം ക്രമീകരിക്കുന്നതില്‍ എന്ത് കുഴപ്പമാണുള്ളത്?

അയ്യപ്പന്‍റെ രോഗദിനങ്ങളിലും ആശുപത്രിയിലുമൊന്നും ഒരിക്കലും തിരിഞ്ഞു നോക്കാത്തവരാണിപ്പോള്‍ വലിയ പ്രശ്നങ്ങളുമയി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സര്‍ക്കാരും എംഎ ബേബിയും അയ്യപ്പന്‍റെ തുണയ്കു എപ്പോഴുമുണ്‍ടായിരുന്നു.കോഴിക്കോടും തിരുവനന്തപുരത്തും ഒക്കെ ആശുപത്രിയില്‍ കിടന്നപ്പോഴും ധനസഹായമടക്കം എല്ലാ കാര്യങ്ങളും ചെയ്തത് സര്‍ക്കാരും എംഎ ബേബിയും തന്നെയാണ്. രണ്‍ടു മാസം മുമ്പു അമ്പതിനായിരം രൂപ നല്‍കിയതും ഈ സര്‍ക്കാര്‍ തന്നെയാണ്.തെരുവിലും മോര്‍ച്ചറിയിലും അനാഥമായി കിടന്നപ്പോളുആരെയും കണ്‍ടില്ല. ശവസംസ്കാരം എങ്ങനെ നടത്തുമ്ന്നും ഇതുവരെ ആരും അന്വേഷിച്ചുമില്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും ആശുപത്രിയിലും മോര്‍ച്ചറിയിലും എപ്പോഴുമുണ്‍ടായിരുന്ന ചുരുക്കം ചിലരില്‍  ഒരാളെന്ന നിലയില്‍ എനിക്കിത് പരയാനുള്ള അവകാശമുണ്‍ടെന്നു ഞാന്‍ കരുതുന്നു.

അയ്യപ്പന്‍റേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും എപ്പോഴും മുന്‍കൂറായി പണം നല്‍കാനും തയ്യാറായിട്ടുള്ള ചിന്ത പബ്ളീഷേഴ്സിന്‍റെ ചുമതലക്കാരനെന്ന നിലയിലും അയ്യപ്പന്‍റെ സുഹ്രുത്തെന്ന നിലയിലും കര്യങ്ങള്‍ എനിക്കു വ്യക്തമായി അറീയാം. ദേശാഭിമാനിയിലും നഗരത്തിലുള്ള ദിവസങ്ങളിലൊക്കെ വന്നുകൊണ്‍ടിരുന്നത് പണത്തിനു മാത്രമല്ലായിരുന്നു എന്നു അയ്യപ്പന്‍ പറയുമായിരുന്നു. ഇതെന്‍റെ സ്ഥലമാണെന്നും എനിക്കവകാശപ്പെടതാണെന്നുമ് അയ്യപ്പന്‍ പറയുമായിരുന്നു

2 comments:

  1. കൊള്ളാം V.K.Joseph തന്നെ ഇത് പറയണം . അയ്യപ്പന് പണം നല്‍കിയ കണക്കും പുസ്തകം പ്രസിദ്ധീകരിച്ച കണക്കും. ഗംഭീരം തന്നെ . ബേബി സ്വന്തം കീശയിലെ പണമല്ലല്ലോ നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ ബാധ്യതയാണ്. ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും അയ്യപ്പനെ പിടിച്ചുപുറത്താക്കി അപമാനിച്ച ജോസഫിന്റെ ഇപ്പോഴത്തെ ചരമ പ്രസംഗം സമാനതകളില്ലാത്തതോ ഉപമകളില്ലാത്തതോ അല്ല എന്ന് മാത്രം പറയാം.

    ReplyDelete
  2. ഗീഥേ,പണം ആവശ്യമുള്ളപ്പോള്‍ അത് നല്‍കുന്നത് മോശം കാര്യമല്ല.വെറും ആചാര ബുദ്ധിജീവിക്കളികള്‍ക്കുമപ്പുറമാണിത് ..യഥാര്‍ത്ഥജീവിതം..ജാടകളുടെയും സിപിഎം വിരുദ്ധതയുടേയും ആഹ്ളാദങ്ങളില്‍ അഭിരമിക്കുന്നവരോട് വര്‍ത്തമാനത്തിനില്ല.

    ReplyDelete