നീ
ആകാശത്തിന്റെ കൊടുമുടിയില്‍ നിന്നു വീഴുമ്പോള്‍
തീമുലകള് കൊണ്ട് എന്നെ താങ്ങിയത് നീ ആയിരുന്നോ?
കൊടുംകാറ്റിന്റെ കാളക്കൂറ്റന് എന്നെ ചിതറിക്കുമ്പോള്‍
പ്രണയത്തിന്റെ മുടിയിഴകള്‍ കൊണ്ട്
എന്നെ കെട്ടിയത് നീ ആയിരുന്നോ?
തിരമാലകള്‍ എന്നെ ചവിട്ടിത്താഴ്ത്തുമ്പോള്‍
ഒരു കിനാവള്ളിയായെന്നെ പൊതിഞ്ഞത്
നീ ആയിരുന്നോ?
മണല്‍ക്കാറ്റിന്റെ തീയിലുരുകുമ്പോള്
ഒരു നീരുറവയായി നിറഞ്ഞൊഴുകിയത്
നീ ആയിരുന്നോ?
പേടിസ്വപ്നങ്ങളില്‍
ചെകുത്താന്റെ തുറുകണ്ണുകള്ക്കിടയില് പിടയുമ്പോള്‍
തീക്കണ്ണുകള്‍ കൊണ്ട് വലയം തീര്‍ത്തത്
നീ ആയിരുന്നോ?
നല്ല കവിതകൾ...
ReplyDeleteനന്ദി